Benny Puthenparambilപത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി രംഗത്ത് വന്ന വിമത സ്ഥാനാര്‍ഥി ബെന്നി പുത്തന്‍ പറമ്പില്‍ മത്സര രംഗത്ത് നിന്ന് പിന്‍മാറി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും ബെന്നിയുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പിന്‍മാറ്റം. 

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാനുമായ ബെന്നി വിമതനായി മത്സരിക്കാന്‍ തീരുമാനിച്ചത്. റാന്നിയില്‍ മറിയാമ്മ ചെറിയാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.