പത്തനംതിട്ട: താന്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് അടൂര്‍ പ്രകാശ്. എ.ഐ.സി.സി യോഗത്തിന് ശേഷം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകും. ഇതിന് ശേഷം പ്രതികരിക്കാം. ആരോപണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ജനാധിപത്യ പ്രസ്ഥാനമാണ്. എല്ലാവര്‍ക്കും സീറ്റ് ആഗ്രഹിക്കാം. എന്നാല്‍, തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. ഭൂമി ദാനകേസിലെ വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ല. 

കേസിന്റെ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം പ്രതികരിക്കാം. വിവാദ ഭൂമി വിഷയത്തില്‍ താന്‍ തീരുമാനമെടുത്തിട്ടില്ല.  വ്യവസായ വകുപ്പിന്റെ ഫയലില്‍ മന്ത്രി സഭയാണ് തീരുമാനമെടുത്തത്. വിവാദങ്ങള്‍ തനിക്ക് പുത്തരിയല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അടൂര്‍ പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 

അരനൂറ്റാണ്ടുകാലം എളിയ കോൺഗ്രസ്സ് പ്രവർത്തകനായും രണ്ടു പതിറ്റാണ്ടുകാലം ജനപ്രതിനിധിയായും പ്രവർത്തിച്ചത് സഥാനമാനങ്ങൾക്കോ ... Posted by Adoor Prakash on Friday, 1 April 2016