കോട്ടയം: വി.എസ് മുഖ്യമന്ത്രിയായാല്‍ പിന്തുണക്കുമെന്ന് പി.സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പി.സി പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും കിട്ടില്ല. തനിക്ക് സീറ്റ് നല്‍കാതിരിക്കാന്‍ നടത്തിയ ഗൂഢാലോചനയില്‍ പിണറായി വിജയന്‍ പങ്കാളിയായി. എല്‍.ഡി.എഫില്‍ പിണറായി മാത്രമാണ് തനിക്കെതിരെ നിന്നത്. ലാവലിന്‍ കേസില്‍ താന്‍ സ്വീകരിച്ച നിലപാടാണ് പിണറായിയുടെ അതൃപ്തിക്ക് കാരണമെന്നും ജോര്‍ജ് പറഞ്ഞു.