കാഞ്ഞങ്ങാട്: കടം തിരിച്ചുകൊടുക്കുന്നവര്‍, പലിശയടക്കം നല്‍കുന്നവര്‍, തിരിച്ചടവിന് ഇളവുനല്‍കുന്നവര്‍... തങ്ങളുടെ പാര്‍ട്ടികളെക്കുറിച്ച് പ്രമുഖ നേതാക്കളുടെ വിലയിരുത്തലാണിത്. കടം പണമല്ലെന്ന് മാത്രം. അക്രമരാഷ്ട്രീയത്തിനാണ് നേതാക്കള്‍ ശൈലീഭംഗി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുതിര്‍ന്ന സി.പി.എം. നേതാവ് പി.ജയരാജന്‍ കാട്ടാക്കടയില്‍ നടത്തിയ പ്രസംഗമാണ് തിങ്കളാഴ്ച തുടര്‍ചലനങ്ങളുണ്ടാക്കിയത്. ജയരാജന്‍ പറഞ്ഞത് 

jayarajan''സി.പി.എം. അങ്ങോട്ടൊരു ആക്രമണത്തിന് മുന്‍കൈയെടുക്കാറില്ല. പക്ഷേ, ഇങ്ങോട്ട് നിരന്തരം വന്നുകൊണ്ടിരുന്നാലോ ല്ലേ...? കടം ഇങ്ങനെ വന്നുകൊണ്ടിരുന്നാല്‍ ചിലപ്പോള്‍ കടം തിരിച്ചുകൊടുക്കും. അതേ നടന്നിട്ടുള്ളൂ. അതിന്റെ പേരില്‍ അക്രമകാരികള്‍, കൊലയാളികള്‍... ല്ലേ?''

 


 മറുപടിയുമായി ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തെത്തി: ''കടം Kummanamതിരിച്ചുനല്‍കുന്നവരാണ് സി.പി.എമ്മുകാരെന്നാണ് ജയരാജന്‍ അവകാശപ്പെടുന്നത്. പലിശയടക്കം കടം തിരിച്ചുനല്‍കുന്നവരും കേരളത്തിലുണ്ടെന്ന് ജയരാജന്‍ മനസ്സിലാക്കണം.കൊലക്കേസുകളിലകപ്പെട്ട് കോടതി വിലക്കിയതിനെത്തുടര്‍ന്ന് സ്വന്തം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാത്ത ജയരാജന്‍ മറ്റു ജില്ലകളിലും അക്രമത്തിന്റെ സംഘാടകനായി മാറുകയാണ്.''
  

 

Oomman Chandyജയരാജന്റെ പ്രസംഗത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോഴിക്കോട്ട് പരിഹാസരൂപേണയാണ്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത്: ''ഓരോരുത്തരുടെയും ശൈലിയാണത്. ഞങ്ങള്‍ പലിശ ഇളവുചെയ്തുകൊടുക്കുന്നവരാണ്.'' 

 

പരിശോധിച്ച് നടപടി- ചെന്നിത്തല 
Ramesh Chennithalaജയരാജന്റെ പ്രസംഗം രാഷ്ട്രീയക്കൊലപാതകങ്ങളില്‍ സി.പി.എമ്മിനുള്ള പങ്ക് വ്യക്തമാക്കുന്നതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസെടുക്കുന്ന കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് അദ്ദേഹം മറുപടി നല്കി. തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് എന്നിവരുള്‍പ്പെടെയുള്ളവരെ സി.പി.എം. ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ജയരാജന്റെ വാക്കുകളിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.