ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ സിപിഎം നേതാവ് ജി.സുധാകരന്‍ എത്തിനോക്കിയെന്ന പരാതിയുമായി യു.ഡി.എഫ് രംഗത്ത്. 

രാവിലെ മലമ്പുഴയില്‍ സന്ദര്‍ശനം നടത്തുകയായിരുന്ന വി.എസ്. ഉച്ചയ്ക്ക് ശേഷമാണ് കുടുംബസമേതം വോട്ട് ചെയ്യുന്നതിനായി ആലപ്പുഴയില്‍ എത്തിയത്. ആലപ്പുഴയിലെ പറവൂര്‍ ഗവ.ഹൈസ്‌കൂളിലായിരുന്നു വി.എസിന് വോട്ട്.

സ്‌കൂളിലേക്ക് വിഎസിനൊപ്പം കടന്നു ചെന്ന സുധാകാരനും മകന്‍ അരുണ്‍ കുമാറും വോട്ടിംഗ് മെഷീന്‍ വരേയും വി.എസിനെ അനുഗമിച്ചിരുന്നു.

സുധാകരന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.