കേരളസംസ്ഥാനം ഉടലെടുത്തശേഷമുള്ള അതിപ്രധാനമുള്ള തെരഞ്ഞെടുപ്പാണ് തിങ്കളാഴ്ച നടക്കുന്നത്. 14-ാം നിയമസഭാ തിരഞ്ഞെടുപ്പ് പ്രധാനസംഭവമാകുന്നത് അതിനെ ചൂഴ്ന്നുനിൽക്കുന്ന രാഷ്ട്രീയം കൊണ്ടാണ്. കമ്യൂണിസ്റ്റ്‌, കോൺഗ്രസ് നേതൃമുന്നണികൾ തമ്മിലുള്ള ബലാബലമാണ് പൊതുവിൽ ഇവിടത്തെ ബാലറ്റ് അങ്കം. ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ.യുടെ സാന്നിധ്യത്താൽ തി കോണമത്സരപ്രതീതി പല മണ്ഡലങ്ങളിലും സൃഷ്ടിച്ചിട്ടുണ്ട്.

എങ്കിലും എൽ.ഡി.എഫ്., യു.ഡി.എഫ്. ഇതിൽ ഏതുമുന്നണിയുടെ ഗവൺമെന്റാണ് അധികാരത്തിൽ വരികയെന്ന വളരെ പ്രധാനപ്പെട്ട സംഗതിയാണ് നിർണയിക്കപ്പെടുക. ഈ പ്രധാന്യത്തോടൊപ്പംതന്നെ പ്രാധാന്യമുള്ളതാണ് ദേശീയവിഷയം. അതായത് കേരളം അഭിമാനം തിരിച്ചെടുത്ത്‌ കേരളമായി നിലനിൽക്കണമോ എന്നതിനൊപ്പം മതനിരപേക്ഷ ഇന്ത്യ അതായി ത്തുടരണമോ എന്നതും പ്രധാനമാണ്.

അങ്ങനെനോക്കുമ്പോൾ തിങ്കളാഴ്ച വോട്ടുചെയ്യുന്ന കേരളീയർ ഒരുവോട്ടിന് മൂന്ന് സമ്മതിദാനമാണ് രേഖപ്പെടുത്തുക. ജനവിരുദ്ധമായ രണ്ടു സർക്കാറുകളുടെ ഹിതപരിശോധനയും എൽ.ഡി.എഫിന് അധികാരംനൽകാനുള്ള മനസമ്മതിയും. ഇവിടെ കൈയബദ്ധം വോട്ടർമാർക്ക് ഇക്കുറിയുണ്ടാകില്ല.

കഴിഞ്ഞതവണ തന്നെ കപ്പിനുംചുണ്ടിനും മധ്യേയാണ് എൽ.ഡി.എഫിന് തുടർഭരണം നഷ്ടമായത്, എൽ.ഡി.എഫിന് വൻവിജയം നൽകാൻ നാടുണർന്നു കഴിഞ്ഞുവെന്നതാണ് സംസ്ഥാനമൊട്ടാകെ പര്യടനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതും സി.പി.എമ്മും എൽ.ഡി.എഫും വിലയി രുത്തുന്നതും. നൂറിലധികം സീറ്റോടെ എൽ.ഡി.എഫിനെ ജനങ്ങൾ അധികാരത്തിലേറ്റും.

അങ്ങനെയൊരു ഇടതുപക്ഷതരംഗമാണ് അലയടിക്കുന്നത്. എൽ.ഡി.എഫിനെ തോല്പിക്കാൻ ഏറ്റവുമധികം താത്‌പര്യ മുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദി-അമിത്‌ഷാ കൂട്ടുകെട്ടിനും ആർ.എസ്.എസ്സിനുമാണ്. ഹെലികോപ്റ്ററിലും വിമാനത്തിലും പറന്ന്‌ നിരവധിദിവസങ്ങളായി മോദി നടത്തിയ വോട്ടുതേടൽ പര്യടനത്തിന്റെ മുഖ്യലക്ഷ്യം എൻ.ഡി.എ.യ്ക്ക് സർക്കാറു ണ്ടാക്കുക എന്നതല്ല മറിച്ച് എൽ.ഡി.എഫിനെ അധികാരത്തിൽ നിന്ന് ഒഴിച്ചുനിർത്തുക എന്നതാണ്.

ഇതിനുകാരണം ഭരണഘടനാദത്തമായ മതേതര ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മോദിസർക്കാറിനും ആർ.എസ്.എസ്സിനും മുന്നിൽ മുഖ്യതടസ്സമായി നിൽക്കുന്ന ശക്തി കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരുമാണ് എന്നതാണ്.

വി ദ്യാർഥികൾ ഉൾപ്പെടെയുള്ള കേരളീയരുടെ, സർവകലാശാലകളിൽ അടക്കമുള്ള ദേശത്തിന്റെ വിവിധ ഭാഗങ്ങളിലെ പങ്കാളിത്തം, പോരാട്ടവീര്യത്തോടെ മതനിരപേക്ഷതയെ കാത്തുസൂ ക്ഷിക്കുന്നതാണ്. അതിന് തടയിടാൻ ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തെ തോല്പിച്ചാൽ കഴിയുമെന്ന് സംഘപരിവാർ കരുതുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് മോ ദിയുടെ അടിക്കടിയുള്ള കേരളപര്യടനം. പക്ഷേ, ഈ പര്യടനംകൊണ്ട് കേരളക്കരയിൽ മോദിതരംഗമല്ല മോദി വിരുദ്ധതരംഗമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെയും കുടുംബത്തിന്റെയും നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസ്., സി.കെ. ജാനുവിന്റെ  പാർട്ടി എന്നിവയെല്ലാമായി കൂട്ടുകൂടിയിട്ടുണ്ടെങ്കിലും എൻ.ഡി.എ.യ്ക്ക് നിയമസഭ ബാലികേറാമലയായി തുടരും.

അതിനുള്ള പ്രബുദ്ധത കേരളം കാട്ടും. ‘ജാതി ചോദിക്കരുത് പറയരുത്’, ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നീ ശ്രീനാരായണ വചനങ്ങളിലെ വിപ്ലവാത്മകതയെ തിരസ്കരിച്ച് സംഘപരിവാറിന്റെ ഹിന്ദുത്വത്തെ ആസ്പദമാക്കി ബി.ഡി.ജെ.എസ്. എന്ന രാഷ്ട്രീയഗ്രൂപ്പിന് രൂപംനൽകിയവർക്കുള്ള ചുട്ടമറുപടിയാ വും വോട്ടെടുപ്പുഫലം.

ജാതിയുടെ അടിസ്ഥാനത്തിൽ എൻ.ഡി.പി., എസ്.ആർ.പി. എന്നീ രണ്ടുപാർട്ടികൾ യു.ഡി.എഫിന്റെ ചിറകിൻകീഴിൽ കഴിഞ്ഞ് അടവിരിഞ്ഞെങ്കിലും പിന്നീട് കാഴ്ചബംഗ്ലാവിലായി. അതിന്റെ ആവർത്തനമാകും ആർ.എസ്.എസ്സി ന്റെ തോക്കിൽകുഴലിൽ കയറിയ വെള്ളാപ്പള്ളികക്ഷിക്കും സംഭവിക്കുക.

മോദിഭരണത്തോടൊപ്പം ഉമ്മൻചാണ്ടി ഭരണത്തിനും ചുട്ടപ്രഹരം ഒരു വോട്ടു കൊണ്ട് ഏല്പിക്കാനുള്ള സന്ദർഭമാണ് കരഗതമായിരിക്കുന്നത്. സംഭവിക്കാൻ പാടില്ലാത്ത പലതും സംഭവിച്ചതാണ് അഞ്ചാണ്ടിലെ ഉമ്മൻചാണ്ടിസർക്കാർഭരണം.

അഴിമതി, കോഴ, സദാചാരഭ്രംശം എന്നിവ ജനവിരുദ്ധഭരണനയങ്ങൾക്കൊപ്പം വിഷവായുവായി ആഞ്ഞുവീശി, വെള്ളിയാഴ്ചയെന്ന ദിവസംതന്നെ പുറത്തുവന്ന മൂന്നുസംഭവങ്ങൾ ഈ സർക്കാറിന്റെ മുഖം എത്ര വികൃതമാണെന്ന് ബോധ്യമാക്കുന്നു.

പാമൊലിൻ കേസിലെ സുപ്രീംകോടതിയുത്തരവ്, വി.എസ്സിനെതിരായ മുഖ്യമന്ത്രിയുടെ ഹർജി തള്ളിയത്, സോളാർകമ്മിഷനുമുന്നിലെ സരിതയുടെ വെളിപ്പെടുത്തൽ എന്നിവയാണവ. ക്വാറിയുടമയായ മല്ലേരി ശ്രീധരൻനായർക്കൊപ്പം സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി സരിത മുഖ്യമന്ത്രിയെ കാണുന്നതിന്റെ ദൃശ്യതെളിവ് സോളാർ അന്വേഷണ കമ്മിഷനുമുന്നിൽ വന്നിരിക്കുകയാണ്.

ഇങ്ങനെയൊരുസംഭവം ഉണ്ടായിട്ടില്ലെന്നും ഉണ്ടായതായി തെളിവുനൽകിയാൽ മുഖ്യമന്ത്രിസ്ഥാ നമല്ല പൊതുപ്രവർത്തനംതന്നെ അവസാനിപ്പിക്കാമെന്നും നിയമസഭയ്ക്ക് അകത്തുംപുറത്തും ആവർത്തിച്ച ഉമ്മൻചാണ്ടി സ്വന്തം വാക്കിനുവില നൽകുന്നുവെങ്കിൽ പുതുപ്പള്ളിയിലെ മത്സരരംഗത്തുനിന്ന്‌ സ്വമേധയാ പിൻവാങ്ങുകയാണുവേണ്ടത്.

അഴിമതിയിൽ രണ്ടാം യു.പി.എ. സർക്കാറിനെ വെല്ലുവിളിക്കുന്നതാണ് ഉമ്മൻചാണ്ടിയുടെ ഭരണം. എനിക്കെതിരെ കുറ്റപത്രമുണ്ടോ എന്ന ചോദ്യം ഉന്നയിച്ച്‌ അന്ന് പ്രധാനമന്ത്രിയാ യിരുന്ന മൻമോഹൻസിങ് 2ജി സ്പെക്ട്രം, കൽക്കരി കുംഭകോണം എന്നിവയെ പ്രതിരോധിക്കാനുള്ള കുടിലബുദ്ധികാ ട്ടിയില്ല.

എന്നാൽ, തനിക്കെതിരെ കുറ്റപത്രമില്ല എന്ന ന്യായത്തിൽ തനിക്കെതിരെ കേസും തന്റെ ഭരണത്തിൽ അഴിമതിയില്ല എന്നും വാദിക്കുന്ന ഉമ്മൻചാണ്ടിക്ക്‌ വരുംനാളുകളിൽ നീതിന്യായ സംവിധാനങ്ങൾക്കുമുന്നിൽ പ്രതിക്കൂട്ടിൽനിന്ന് മറുപടി നൽകേണ്ടിവരും. അതിനുള്ള ജനവിധിയാകും ഉണ്ടാവുക.

ഇത്തവണത്തെ വോട്ടെടുപ്പിൽ യു.ഡി.എഫിനും എൻ.ഡി. എ.യ്ക്കുമെതിരായ ജനവികാരം അലയടിക്കും. അതിനൊപ്പം സർക്കാർ രൂപവത്‌കരിക്കുന്നതിന് വലിയ ജനസമ്മതി എൽ.ഡി.എഫിന് ലഭിക്കുകയും ചെയ്യും. അങ്ങനെ എൽ.ഡി.എഫ്. അധികാരത്തിൽവരാൻ പോകുന്നത് നിഷേധാത്മകമായ വോട്ടിന്റെ ബലത്തിലല്ല സക്രിയമായ വോട്ടിന്റെ അടിസ്ഥാനത്തിലാണ്.

ഉ മ്മൻചാണ്ടിയുടെ വികസനവായ്ത്താരിയുടെയും മദ്യനിരോധ നത്തിന്റെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. വികസനം, ജനക്ഷേമം, പരിസ്ഥിതി സംരക്ഷണം, സ്ത്രീസുരക്ഷിതത്വം, മദ്യവർജനം, സുതാര്യത തുടങ്ങിയവയിലെല്ലാം ജനപക്ഷത്തുനിന്നുള്ള നല്ല ഭരണമാകും എൽ.ഡി.എഫിന്റേത്‌.

അഞ്ചുവർഷം പൊതുവിതരണകേന്ദ്രങ്ങളിൽ വിലക്കയറ്റം ഉണ്ടാകില്ലയെന്നതടക്കമുള്ള വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രിക അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കാൻ എൽ.ഡി.എഫ്. പ്രതിബദ്ധതയോടെ മുന്നോട്ടുപോകും. 
സാമൂഹ്യനീതി ഉറപ്പാക്കുന്നതും അഴിമതിരഹിതവുമായ ഭരണമായിരിക്കും എൽ.ഡി.എഫിന്റേത്.