വെഞ്ഞാറമൂട്: വിവാഹമംഗള മുഹൂര്‍ത്തം കഴിഞ്ഞ് ദമ്പതിമാര്‍ കന്നിയാത്ര നടത്തിയത് ജനാധിപത്യത്തിന്റെ മംഗളവേദിയായ പോളിങ് കേന്ദ്രത്തിലേക്ക്.വെഞ്ഞാറമൂട് സൗഭാഗ്യ ലക്കി സെന്റര്‍ ഉടമ മണലിമുക്ക് സൗഭാഗ്യയില്‍ സന്തോഷ്‌കുമാറാണ് വിവാഹദിവസത്തിന്റെ തിരക്കിനിടയില്‍ വോട്ടുചെയ്യാനെത്തിയത്.തിങ്കളാഴ്ച തലയല്‍ ദേവീക്ഷേത്രത്തിലാണ് സന്തോഷിന്റെയും പുല്ലമ്പാറ പരിക്കപ്പാറ ചെമ്പകമന്ദിരത്തില്‍ ആര്യാ ചെമ്പകത്തിന്റെയും വിവാഹം നടന്നത്. മാസങ്ങള്‍ക്കുമുമ്പാണ് വിവാഹനിശ്ചയം നടന്നത്. അതേ ദിവസംതന്നെ തിരഞ്ഞെടുപ്പ് പിന്നീട് പ്രഖ്യാപിച്ചു.മുഹൂര്‍ത്തം കഴിഞ്ഞ് സദ്യയുമുണ്ടശേഷം സന്തോഷ്‌കുമാറും ആര്യാ ചെമ്പകവും വിവാഹവേഷത്തില്‍ത്തന്നെ വെഞ്ഞാറമൂട് കൃഷിഭവനിലെ ബൂത്തിലെത്തി വോട്ടുചെയ്തു. നെല്ലനാട് പഞ്ചായത്തിലെ വെഞ്ഞാറമൂട് ബൂത്തിലെ വോട്ടറാണ് സന്തോഷ്‌കുമാര്‍. കോണ്‍ഗ്രസും സി.പി.എമ്മും സി.പി.ഐ.യും ബി.ജെ.പി.യും ഇഞ്ചോടിഞ്ച് മത്സരിക്കുന്ന വാര്‍ഡില്‍ ഓരോ വോട്ടിനും പൊന്നിന്റെ വിലയാണ്.അലങ്കരിച്ച കാറില്‍ ബൂത്തിന് മുന്നിലെത്തിയപ്പോള്‍ത്തന്നെ സ്ഥാനാര്‍ത്ഥികളെല്ലാം ഓടിയെത്തി മംഗളാശംസകള്‍ നേര്‍ന്നു. ക്യൂവില്‍ നില്‍ക്കാതെ പൈട്ടന്ന് വോട്ടുചെയ്യാന്‍ സൗകര്യങ്ങള്‍ ചെയ്‌തെങ്കിലും പ്രത്യേക പരിഗണന െേവണ്ടന്നും ക്യൂവില്‍ നിന്ന് വോട്ടുചെയ്യാമെന്നുമുള്ള നിലപാടിലായിരുന്നു സന്തോഷ്.