വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പര്‍ ക്രമീകരണങ്ങള്‍ തുടങ്ങി. മുഖ്യ വരണാധികാരി സാം ഫ്രാങ്കിളിന്റെ നേതൃത്വത്തില്‍ എണ്‍പതിലധികം പേരാണ് പോസ്റ്റല്‍ ബാലറ്റിന്റെ ക്രമീകരണം നടത്തുന്നത്. എട്ട് ടേബിളുകളിലായാണ് പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷകള്‍ പരിശോധന നടത്തുകയും ബാലറ്റുകള്‍ നിശ്ചിത കവറുകളാക്കിയിടുകയും ചെയ്യുന്നത്. അതത് പഞ്ചായത്തുകളുടെ വരണാധികാരികളും ഇലക്ഷന്‍ ടീമും സഹായത്തിനുണ്ട്. നിയമന ഉത്തരവില്ലാതെ കിട്ടിയ പോസ്റ്റല്‍ ബാലറ്റ് അപേക്ഷകള്‍ മാറ്റിവയ്ക്കുകയും ചെയ്തു.
മാണിക്കല്‍, നെല്ലനാട്, പുല്ലമ്പാറ, വാമനപുരം, നന്ദിയോട്, പാങ്ങോട്, കല്ലറ, പെരിങ്ങമ്മല എന്നീ പഞ്ചായത്തുകളാണ് വാമനപുരം ബ്ലോക്കില്‍ ഉള്‍പ്പെടുന്നത്. ആദ്യ ദിവസം തന്നെ ആയിരത്തോളം പോസ്റ്റല്‍ ബാലറ്റിന്റെ അപേക്ഷകളാണ് കിട്ടിയിട്ടുള്ളത്.