വെമ്പായം: മാണിക്കല്‍ പഞ്ചായത്തിലെ പിരപ്പന്‍കോട് വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശോഭനാകുറുപ്പിനെ ബൈക്കിലെത്തിയ യുവാവ് ആക്രമിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. വ്യാഴാഴ്ച വൈകീട്ട് പ്രചാരണം കഴിഞ്ഞ് പിരപ്പന്‍കോട്ടെ കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പ് കാര്യാലയത്തിലേക്ക് നടന്നുപോകവെയായിരുന്നു ആക്രമണം. കുതിരകുളം ഭാഗത്ത് നിന്ന് ഹെല്‍മറ്റ്‌ െവച്ച് ബൈക്കിലെത്തിയ ആള്‍ സ്ഥാനാര്‍ഥിയെ ചവിട്ടിവീഴ്ത്തിയ ശേഷം ആയുധം കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ്സില്‍ പരാതി നല്‍കിയശേഷം ശോഭനാകുറുപ്പിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.