പോത്തന്‍കോട്: പോത്തന്‍കോട് പഞ്ചായത്തിലെ പുലിവീട് വാര്‍ഡിലെ രണ്ടാം ബൂത്തിലെ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് രണ്ടുമണിക്കൂറോളം വൈകി. എട്ടരമണിയോടുകൂടി 113 വോട്ടുകള്‍ പോള്‍ ചെയ്തപ്പോഴേക്കും യന്ത്രം തകരാറിലാകുകയായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി 11 മണിയോടുകൂടി പുതിയ വോട്ടിങ് യന്ത്രം സ്ഥാപിച്ചു.
പോത്തന്‍കോട് പഞ്ചായത്തില്‍ 77.53 ശതമാനം പോളിങ് നടന്നു. മംഗലപുരം പഞ്ചായത്തില്‍ 72.6 ശതമാനവും അണ്ടൂര്‍ക്കോണം പഞ്ചായത്തില്‍ 69.1 ശതമാനം പോളിങും നടന്നു.