പൂവാര്‍: തീരപ്രദേശത്ത് വോട്ടെടുപ്പ് സമാധാനപരം. കനത്ത മഴയെ അവഗണിച്ചും ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ ഒഴുകിയെത്തി. തീരദേശത്തെ പ്രശ്നബാധിത ബൂത്തുകളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതിനാല്‍ വോട്ടര്‍മാര്‍ രാവിലെതന്നെ ബൂത്തുകളില്‍ സ്ഥാനം പിടിച്ചു. ഇടയ്ക്ക് ശക്തമായ മഴപെയ്തുവെങ്കിലും വോട്ടര്‍മാരുടെ വരവിനെ ബാധിച്ചില്ല.
തിരുപുറത്ത് 81.69 ശതമാനവും പൂവാറില്‍ 74 ശതമാനവും കാഞ്ഞിരംകുളത്ത് 79.69 ശതമാനം പേരും കരുംകുളത്ത് 72.48 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. തീരദേശ പഞ്ചായത്തുകളില്‍ നടത്തിയ ശക്തമായ പ്രചാരണം ഫലം കണ്ടുവെന്നാണ് മുന്നണികളുടെ വാദം. സ്ഥാനാര്‍ത്ഥികള്‍ മുഴുവന്‍ ശുഭ പ്രതീക്ഷയിലാണ്. തീരദേശ പഞ്ചായത്തുകളില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനേക്കാള്‍ വോട്ടിങ് ശതമാനം വര്‍ധിച്ചിട്ടുണ്ട്. ഇത് മുന്നണികള്‍ക്കും സ്വതന്ത്രന്മാര്ക്കും വിജയപ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.