നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയെ തിരുവനന്തപുരം നഗരത്തിന്റെ ഉപഗ്രഹ നഗരമാക്കി വികസിപ്പിക്കുമെന്ന് വാഗ്ദാനം നല്കി യു.ഡി.എഫ്. നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. സ്വന്തമായി വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് നല്‍കും, ഇലക്ട്രിക് ശ്മശാനം നിര്‍മിക്കും തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.
കോയിക്കല്‍ കൊട്ടാരം സാംസ്കാരിക വേദിയാക്കി ഉയര്‍ത്തി നെടുമങ്ങാടിനെ ടൂറിസം ഗേറ്റ് വേ ആക്കി മാറ്റുമെന്നും പത്രികയില്‍ വാഗ്ദാനം നല്കുന്നു. നഗരത്തില്‍ സമ്പൂര്‍ണ വൈ ഫൈ സംവിധാനം, തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞത് 150 തൊഴില്‍ ദിനങ്ങള്‍, പ്രധാനപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന മിനി ബസ് സര്‍വീസുകള്‍, ജങ്ഷനുകളില്‍ ശൗചാലയങ്ങളും മൂത്രപ്പുരകളും, മാലിന്യ സംസ്കരണ പദ്ധതികള്‍, നെടുമങ്ങാട്ട് വര്‍ക്കിങ് വിമെന്‍സ് ഹോസ്റ്റല്‍, അഗതിമന്ദിരം, വാര്‍ഡ്തല സാന്ത്വന പരിചരണ യൂണിറ്റുകള്‍, ആധുനിക രീതിയിലുള്ള ബസ് ബേകള്‍, ഷെല്‍ട്ടറുകള്‍ എന്നിവ നിര്‍മിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
പട്ടികജാതിക്കാരുടെ മുഴുവന്‍ വീടുകളും അഞ്ച് വര്‍ഷം കൊണ്ട് കോണ്‍ക്രീറ്റ് കെട്ടിടമാക്കും, കൊറളിയോട്, പൂവത്തൂര്‍, പത്താംകല്ല് എന്നിവിടങ്ങളില്‍ നഗരസഭയുടെ സോണല്‍ ഓഫീസുകള്‍ തുറക്കും, മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കും, ഗവ.ഐ.ടി.ഐ. സ്ഥാപിക്കാന്‍ സ്ഥലമെടുത്തു നല്‍കും, എല്ലാ സ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിക്കും, നഗരസഭയെ ഡിജിറ്റല്‍ നഗരസഭയാക്കി മാറ്റുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
യു.ഡി.എഫ്. സ്ഥാനാര്‍ഥി സംഗമത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. നഗരവികസനത്തിന് പുതിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും, കുടുംബശ്രീക്ക് രണ്ട് ലക്ഷം രൂപ വീതം സബ്സിഡി വായ്പ, ഒരോ വീട്ടിലും ജൈവപച്ചക്കറി തോട്ടം, വാര്‍ഡ്തല പാലിയേറ്റീവ് കെയര്‍ പരിചരണം, പ്രൊഫഷണല്‍ കോഴ്സിന് പ്രവേശനം ലഭിക്കുന്നവര്‍ക്ക് ലാപ് ടോപ്പ്, സൗജന്യ മെഡിക്കല്‍ എന്‍ജിനീയറിങ് പരിശീലനം തുടങ്ങിയവയും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.