കാട്ടാക്കട: പൂവച്ചല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് റിബലുകള്‍ ആയി മത്സരിക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഡി.സി.സി. നേതൃത്വം അറിയിച്ചു. പേഴുംമൂട് ബ്ലോക്ക് ഡിവിഷനില്‍ മത്സരിക്കുന്ന ഡി.സി.സി. അംഗം എന്‍.ഗിരി, കോവില്‍വിള വാര്‍ഡില്‍ മത്സരിക്കുന്ന ഡി.സി.സി. അംഗം സി.ശശിധരന്‍ നായര്‍, തോട്ടമ്പറ വാര്‍ഡില്‍ മത്സരിക്കുന്ന വാര്‍ഡ് പ്രസിഡന്റ് എസ്.എം.സെയ്യദ്, തോട്ടമ്പറ വാര്‍ഡ് പ്രതിനിധി ആയിരുന്ന വി.ജെ.ഷീജ, പൂവച്ചല്‍ വാര്‍ഡില്‍ മത്സരിക്കുന്ന വാര്‍ഡ് പ്രതിനിധി ആയിരുന്ന ജെ.ഫസീല, ചാമവിള വാര്‍ഡില്‍ മത്സരിക്കുന്ന വാര്‍ഡ് പ്രതിനിധി ആയിരുന്ന അനിത എന്നിവര്‍ക്കെതിരെയാണ് നടപടിയെന്ന് ഡി.സി.സി. സെക്രട്ടറി ജി.ജയചന്ദ്രനും കോണ്‍ഗ്രസ് അരുവിക്കര ബ്ലോക്ക് പ്രസിഡന്റ് സി.ആര്‍.ഉദയകുമാറും അറിയിച്ചു.