കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പ ്പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം
വിഴിഞ്ഞം: വോട്ടെടുപ്പിന്റെ അവസാനഘട്ടത്തില്‍ വിഴിഞ്ഞത്ത് നേരിയ സംഘര്‍ഷം. തിങ്കളാഴ്ച വൈകീട്ടോടെ വിഴിഞ്ഞം ജങ്ഷനിലായിരുന്നു കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പിലെ പ്രവര്‍ത്തകര്‍ തമ്മില്‍ നേരത്തെയുള്ള തര്‍ക്കം കൈയാങ്കളിയിലെത്തിയത്. ഉടന്‍തന്നെ പോലീസ് സംഘമെത്തി സ്ഥിതി ശാന്തമാക്കി.
വിഴിഞ്ഞം വാര്‍ഡില്‍ ഐ ഗ്രൂപ്പിലായിരുന്ന നിലവിലെ ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.എച്ച്.സുധീര്ഖാന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്‍.എസ്.നുസൂറിനെതിരെ റിബലായി മത്സരിച്ചതിനെത്തുടര്‍ന്നാണ് ഇവിടെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള വൈരത്തിനിടയായത്. മറ്റ് സ്ഥലങ്ങളില്‍ പൊതുവെ സമാധാനപരമായിരുന്നു വോട്ടെടുപ്പ്.
ശക്തമായ മഴയെത്തുടര്‍ന്ന് രാവിലെ മന്ദഗതിയിലായിരുന്ന വിഴിഞ്ഞത്തെ പോളിങ് ഉച്ചയോടെ മെച്ചപ്പെട്ടു. ഉച്ചയ്ക്കുമുന്പ് 20 ശതമാനത്തില്‍ താഴെ വോട്ട് മാത്രമാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് മഴ ശമിച്ച് മാനം തെളിഞ്ഞതോടെ വോട്ടര്‍മാരും ഒഴുകിയെത്തി. ഇതോടെ ആശങ്കയിലായിരുന്ന സ്ഥാനാര്‍ഥികള്‍ക്കും ആശ്വാസമായി. മിക്ക പോളിങ് ബൂത്തുകളുടെ മുറ്റത്തും മഴ പെയ്ത് വെള്ളം കെട്ടിയത് വൃദ്ധരായ വോട്ടര്‍മാരെ വലച്ചു.
ഉച്ചകഴിഞ്ഞ് വോട്ടര്‍മാര്‍ കൂട്ടമായി എത്തിയത് ബൂത്തുകളില്‍ മണിക്കൂറുകളോളം നീണ്ട ക്യൂ രൂപപ്പെടുന്നതിന് കാരണമായി. വാഴമുട്ടം സ്കൂളില്‍ വൈകീട്ട് 5.30 വരെ പോളിങ് നീണ്ടു. അടിമലത്തുറ സ്കൂളില്‍ വോട്ടിങ് സമയം കഴിഞ്ഞ് ക്യൂവില്‍ നിന്ന അന്‍പതോളം പേര്‍ക്ക് ടോക്കണ്‍ നല്കി വോട്ട് ചെയ്യാന്‍ അവസരം നല്കി. ഇവിടെ വൈകീട്ട് 6 മണിക്കാണ് വോട്ടിങ് അവസാനിച്ചത്. ശക്തമായ മത്സരം നടക്കുന്ന വിഴിഞ്ഞത്തെ എല്ലാ ഡിവിഷനുകളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കുന്നത് കാണാമായിരുന്നു.