ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
രാവിലെ മുതല്‍ ചെറിയ മഴയുണ്ടായിരുന്നതിനാല്‍ ആദ്യമണിക്കൂറുകളില്‍ പോളിങ് മന്ദഗതിയിലായിരുന്നു. 10 മണിമുതല്‍ 11 മണിവരെ 14,16,17,18,19,20,21,22,23,28,29,30,31 വാര്‍ഡുകളില്‍ ആരും വോട്ട് ചെയ്യാനെത്തിയില്ല. 11 മണി കഴിഞ്ഞതോടെ മഴ തോര്‍ന്നു. തുടര്‍ന്ന് ബൂത്തുകളിലേക്ക് വോട്ടര്‍മാരുടെ ഒഴുക്കായി.
ആറ്റിങ്ങല്‍ മേഖലയില്‍ വോട്ടെടുപ്പിന് വിപുലമായ സന്നാഹങ്ങള്‍ പോലീസ് ഒരുക്കിയിരുന്നു.
സി.ഐ.യുടെയും ഡിവൈ.എസ്.പി.യുടെയും നേതൃത്വത്തില്‍ അവശ്യഘട്ടത്തെ നേരിടാന്‍ രണ്ട് പ്രത്യേക സംഘത്തെ ഒരുക്കി നിര്‍ത്തിയിരുന്നെങ്കിലും ഇവരുടെ സേവനം വേണ്ടിവന്നില്ല.