പത്തനംതിട്ട: തിരഞ്ഞെടുപ്പ് പോരാട്ടം അവസാനറൗണ്ടിലേക്ക് കടന്നിട്ടും വിമതര്‍ ഇരു മുന്നണികളെയും വെല്ലുവിളിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ ''ഞങ്ങളെ നേരിട്''എന്നതാണ് ഇവരുടെ ഭാവം.
 ജില്ലാനേതാക്കള്‍തന്നെ വിളിച്ചിട്ടും മാറാത്തവരാണ് ഏറെയും. ഇവരെ അനുനയിപ്പിക്കാന്‍ താലൂക്ക് തലങ്ങളില്‍ യോഗംവിളിക്കാന്‍ ജില്ലാ നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, മത്സരരംഗത്ത് ഉറച്ചു നില്‍ക്കുമെന്ന് പല വിമതരും  പറഞ്ഞു.

അങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ലാലുവാണ് വിമതരില്‍ പ്രമുഖന്‍. സീറ്റ് ഡി.സി. സി.യില്‍ എത്തി പറഞ്ഞിട്ടും അനുവദിച്ചിെല്ലന്നാണ് ഇദ്ദേഹത്തിന്റെ പരാതി. എം.ജി. കണ്ണനാണ് ഇവിടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി. കേരള ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബാബു നെല്ലിമല റാന്നി ബ്ലോക്കില്‍ മക്കപ്പുഴയില്‍ മത്സരിക്കുന്നു. വിമതനായാണ് മത്സരം. ഇവിടെ കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ് സനോജ് മേമനയാണ് യു.ഡി. എഫ്.സാരഥി. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ലാല്‍ജിയും മത്സരിക്കുന്നു. ഇവിടെ സി.പി. ഐ.സ്ഥാനാര്‍ഥി ആന്‍സനെ തിരെ സി.പി.ഐ.ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന സുനില്‍ മത്സരിക്കുന്നു.

പത്തനംതിട്ട നഗരസഭയില്‍ സി. പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് അമൃതം ഗോകുലത്തിെനതിരെ മഹിളാനേതാവ് സുനി രാജു മത്സരിക്കുന്നതാണ് ഇടത് മുന്നണിക്ക് തലവേദന. മുസ്‌ലിംമഹിളാ നേതാവ് റഷീദാ ബീവി 22ാം ഡിവിഷനില്‍ മത്സരിക്കുന്നു. ലീഗിന്റെ  സ്ഥാനാര്‍ഥിെക്കതിരെയാണ് പോരാട്ടം. 16ാം ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് രാജു നെടുവേലി വിമതനാണ്. കേരള കോണ്‍ഗ്രസ്സില്‍നിന്ന് സീറ്റ് മടക്കി വാങ്ങാത്തതാണ് പ്രകോപനം.

തിരുവല്ലയില്‍ 39ല്‍ സി.പി. എമ്മിനെതിരെ വിമതനായി രംഗത്തുവന്നത് ലോക്കല്‍ കമ്മിറ്റി അംഗമാണ്. അടൂര്‍ നഗരസഭയില്‍ 4 ,17,21, 22 വാര്‍ഡുകളില്‍ വിമതന്മാരുണ്ട്. കുറ്റൂര്‍ പഞ്ചായത്തില്‍ ഒന്‍പതില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് മത്സരം. കടപ്രയില്‍ ഏഴില്‍ സി.പി.എം.പ്രവര്‍ത്തകര്‍ തമ്മിലും പോരിലാണ്. മലയാലപ്പുഴ വെട്ടൂരില്‍ കോണ്‍ഗ്രസ് നേതാവ് വെട്ടൂര്‍ ജ്യോതിപ്രസാദിെനതിരെ കോണ്‍ഗ്രസ് അംഗം മത്സരിക്കുന്നു. കോഴഞ്ചേരിയില്‍ സി.പി.എമ്മിെനതിരെ സി.പി.ഐ. ലോക്കല്‍ സെക്രട്ടറി അടക്കം വിമതരാണ്.റാന്നി ബ്ലോക്കില്‍ ചിറ്റാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് മത്സരം. മൈലപ്രയിലും ബ്ലോക്ക് അംഗമാകാന്‍ കോണ്‍ഗ്രസ്സുകാര്‍ തമ്മിലാണ് മത്സരം.

ആറന്‍മുളയില്‍ 10ാം വാര്‍ഡില്‍ കോണ്‍ഗ്രസ്സിലെ പ്രസന്നനെതിരെ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ സുധ സുരേഷ് രംഗത്തുണ്ട്. മല്ലപ്പുഴശേരി പഞ്ചായത്തില്‍ 10ല്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ശാമുവലിനെതിരെ ഇലന്തൂര്‍ ബ്ലോക്കംഗം ബെന്നി കുഴിക്കാലയാണ് മത്സരിക്കുന്നത്.

വടശേരിക്കരയില്‍ സി.പി.എം. ലോക്കല്‍സെക്രട്ടറി പ്രവീണ്‍ പ്രഭാകറിനും വിമതഭീഷണി ഉണ്ട്. സി.പി.ഐ.യുടെ ഗീത ശിവനാണ് എതിരെ.സീതത്തോട്ടില്‍ രണ്ടില്‍ സി.പി.ഐയിലെ ബീന മോഹനെതിരെ മുന്‍ ലോക്കല്‍ സെക്രട്ടറി പി.കെ.വാസുദേവന്‍ രംഗത്തുണ്ട്.വടശേരിക്കര തെക്കുംമലയില്‍ സി.പി.ഐ. സി.പി.എം.സാരഥികള്‍ മുഖാമുഖം വരുന്നു. ജയദേവിയും ബിന്ദു പ്രദീപുമാണ് സാരഥികള്‍. റാന്നിയില്‍ സി.പി.എമ്മിലെ പി. ആര്‍.പ്രസാദിനെതിരെ സി.പി. എമ്മിലെ രഞ്ജിത്ത് മത്സരിക്കുന്നുണ്ട്.

കോന്നിയില്‍ മുസ്‌ലിംലീഗും മൈലപ്രയില്‍ കേരള കോണ്‍ഗ്രസ്സുമാണ് യു.ഡി.എഫിന് തലവേദന. പത്തനംതിട്ട നഗരസഭയില്‍ രണ്ടിടത്ത് ആര്‍. എസ്.പി.  മുന്നണിക്കെതിരെ മത്സരിക്കുന്നുണ്ട്.