വടക്കഞ്ചേരി: കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ കെ.എം. മാണി രാജിവെക്കാന്‍ തയ്യാറാണെന്ന് ചീഫ്വിപ്പ് തോമസ് ഉണ്ണിയാടന്‍. വടക്കഞ്ചേരിയില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പുയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ മാണിയുടെ നേരെയുള്ളത് ആരോപണം മാത്രമാണ്.
എല്‍.ഡി.എഫിലെ മന്ത്രിമാരായിരുന്ന പാലോളി മുഹമ്മദ്കുട്ടി, എ.കെ. ബാലന്‍, പി.കെ. ശ്രീമതി തുടങ്ങിയവര്‍ വിവിധ കേസുകളില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടും രാജിവെക്കാതെ അപ്പീലിന് പോവുകയാണുണ്ടായത്. ഇങ്ങനെയുള്ളപ്പോള്‍ മാണി രാജിവെക്കണമെന്നത് എല്‍.ഡി.എഫിന്റെ ആത്മാര്‍ഥതയില്ലാത്ത ആവശ്യമാണ്.
കേരളം ഇപ്പോള്‍ ഐക്യജനാധിപത്യമുന്നണിക്കൊപ്പമാണ്. അരുവിക്കരയിലും നെയ്യാറ്റിന്‍കരയിലും ഇത് തെളിയിച്ചുകഴിഞ്ഞു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ഇതാവര്‍ത്തിക്കുമെന്ന് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. റെജി കെ. മാത്യു അധ്യക്ഷനായി. വി.എച്ച്. അബ്ദുള്‍സലാം, അഡ്വ. കെ. കുശലകുമാര്‍, ഫ്രാന്‍സിസ് കോമ്പാറ, ജോബി ജോണ്‍, തോമസ് ജോണ്‍, ടി.കെ വത്സലന്‍, സന്തോഷ് അറയ്ക്കല്‍, എം.എസ്. അബ്ദുള്‍ഖുദ്ദൂസ് എന്നിവര്‍ സംസാരിച്ചു.