ശ്രീകൃഷ്ണപുരം: ഗ്രാമപ്പഞ്ചായത്തിലെ മംഗലാംകുന്ന് പതിനൊന്നാം വാര്‍ഡില്‍ രണ്ടാംബൂത്തില്‍ രണ്ടാം പോളിങ് ഓഫീസര്‍ കുഴഞ്ഞുവീണു.
തത്രംകാവില്‍കുന്ന് യു.പി. സ്‌കൂളിലെ അധ്യാപകന്‍ റഷീദാണ് കുഴഞ്ഞുവീണത്. വോട്ടെടുപ്പ് തുടങ്ങുന്നതിനുമുന്‍പ് രാവിലെ അഞ്ചിനാണ് സംഭവം. റഷീദിനെ മാങ്ങോട്ടെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. പകരം ആളെ നിയോഗിച്ച് വോട്ടെടുപ്പ് തുടര്‍ന്നു.