ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്തില്‍ 13 വാര്‍ഡുകളില്‍ പത്തിടത്ത് ത്രികോണമത്സരം. മുന്‍ ജില്ലാ പഞ്ചായത്തംഗവും ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ പ്രസിഡന്റുമായ കെ. ജയദേവന്‍ പതിമൂന്നാം വാര്‍ഡ് കല്ലുവഴി സൗത്തില്‍ മത്സരിക്കുന്നു. ബി.ജെ.പി.യിലെ മണികണ്ഠന്‍, സ്വതന്ത്രനായി സന്തോഷ് എന്നിവരും മത്സരിക്കുന്നുണ്ട്.
മുന്‍ പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ സി. ഗോപാലന്‍ പൂക്കോട്ടുകാവ് സൗത്തിലാണ് ജനവിധി തേടുന്നത്. സി.പി.എമ്മിലെ ബിജുവും ബി.ജെ.പി.യിലെ പി.പി. ഇന്ദിരയും ഇവിടെ മത്സരിക്കുന്നു.
കിണാശ്ശേരി രണ്ടാംവാര്‍ഡില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.രാജന്‍ വീണ്ടും മത്സരിക്കുന്നു. സി.പി.എമ്മിനുവേണ്ടി രാജേഷും ബി.ജെ.പി.ക്കുവേണ്ടി സുധീഷ്!കുമാറും രംഗത്തുണ്ട്.
യു.ഡി.എഫ്. മുന്‍ പഞ്ചായത്ത് അംഗങ്ങളെയാണ് കൂടുതല്‍ രംഗത്തിറക്കിയിരിക്കുന്നത്. എല്‍.ഡി.എഫ്. പുതുമുഖങ്ങളെയും. പഞ്ചായത്തിലെ വികസനമുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫിന്റെ പ്രചാരണം. വികസനനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ്. പ്രചാരണം.