പട്ടാമ്പി: ചാലിശ്ശേരിയിലും പട്ടാമ്പിയിലും നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു. എം.എല്‍.എ.മാരായ സി.പി. മുഹമ്മദ്, വി.ടി. ബല്‍റാം, ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, കെ.പി.സി.സി. സെക്രട്ടറിമാരായ പി.ജെ. പൗലോസ്, സി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചാലിശ്ശേരിയില്‍ ബാബു നാസര്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, പി.ഇ.എ. സലാം, ഗംഗാധരന്‍, സെയ്തലവി, ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. പട്ടാമ്പിയില്‍ യു.ഡി.എഫ്. നഗരസഭാ കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. ഡി.സി.സി. സെക്രട്ടറി ടി.പി. ഷാജി, മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് സി.എ.എം.എ. കരീം, വി.എം. മുഹമ്മദലി, പി.കെ. ഉണ്ണിക്കൃഷ്ണന്‍, കമ്മുക്കുട്ടി എടത്തോള്‍, കെ.പി. വാപ്പുട്ടി, സി.കെ. അബ്ദുള്ള, കെ.എസ്.ബി.എ. തങ്ങള്‍, എ.കെ. അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യു.ഡി.എഫ്. പ്രകടനപത്രികയുടെ പ്രകാശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.