പത്തിരിപ്പാല: വികസനപദ്ധതികളും അവാര്‍ഡുകളും ഉയര്‍ത്തിക്കാട്ടി മങ്കരയില്‍ ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫ്. എന്തുവില കൊടുത്തും പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ്. സ്വതന്ത്രരെ ഇറക്കിയും എസ്.എന്‍.!ഡി.പി. പിന്തുണയിലും ഇക്കുറി മങ്കരയില്‍ അക്കൗണ്ട് തുറക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ ബി.ജെ.പി.എട്ട് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടിയും രണ്ടിടത്ത് ബി.എസ്.പിയും സ്വതന്ത്രരുമെല്ലാമായി മങ്കരയിലെ പോരാട്ടം തീപാറുകയാണ്.2010ല്‍ യു.ഡി.എഫിന് 10ഉം എല്‍.ഡി.എഫിന് നാലും സീറ്റാണ് ലഭിച്ചത്. ഒരുസീറ്റ് വര്‍ഷങ്ങളായി സി.പി.ഐ.യുടേതാണ്. ഇക്കുറി വനിതയാണ് പ്രസിഡന്റ്.