പത്തിരിപ്പാല: ഭരണം നിലനിര്‍ത്താന്‍ സി.പി.എം., ഭരണത്തിലേറാന്‍ കോണ്‍ഗ്രസ്, ഒപ്പത്തിനൊപ്പം പ്രചാരണമഴിച്ചുവിട്ട് ബി.ജെ.പി.യുമെത്തിയതോടെ മണ്ണൂരില്‍ ത്രികോണമത്സരം ഉറപ്പായി.
കോണ്‍ഗ്രസ്സില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് സ്വതന്ത്രരായി ഏഴ് സീറ്റില്‍ മത്സരിക്കുന്ന 'എ' ഗ്രൂപ്പ് സാരഥികളായ വിമതരാണ് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കുന്നത്.
ബി.ജെ.പി. മുഴുവന്‍ വാര്‍ഡിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബി.ജെ.പി.ക്കെതിരെ കോണ്‍ഗ്രസ്സും സി.പി.എമ്മും വ്യാജ പ്രചാരണം നടത്തുന്നെന്നാരോപിച്ച് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.കെ. പ്രതാപന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
വിമതര്‍ ഭീഷണിയല്ലെന്നും വിജയം സുനിശ്ചിതമെന്നും കോണ്‍ഗ്രസ് വാദിക്കുന്നു. 8-ാം വാര്‍ഡായ ഒന്നാം മൈലില്‍ കോണ്‍ഗ്രസ്സിന് ഔദ്യോഗിക സ്ഥാനാര്‍ഥിയില്ല. ഇവിടെ സി.പി.എമ്മും ബി.ജെ.പി.യും കോണ്‍ഗ്രസ് വിമതനും തമ്മിലാണ് മത്സരം.