പാലക്കാട് : കൊഴിഞ്ഞാമ്പാറയില്‍ ബൂത്തിന് മുന്നില്‍ പ്രശ്‌നമൊഴിവാക്കാന്‍ രണ്ടിടത്ത് പോലീസ് ലാത്തി വീശി. കൊഴിഞ്ഞാമ്പാറ ഗവ. യു.പി. സ്‌കൂളിലെ ബൂത്തിന് മുന്നില്‍ സംഘടിച്ച സി.പി.എം., കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചു വിടാനാണ് ആദ്യം ലാത്തി വീശിയത്. ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം.
ബൂത്തിന് സമീപം സംഘടിച്ചവര്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതായും ഇവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. പിരിഞ്ഞുപോവാത്തതിനെത്തുടര്‍ന്നാണ് ലാത്തി വീശിയത്. ബി.ജെ.പി. പ്രവര്‍ത്തകനായ അനില്‍കുമാറിന് പരിക്കേറ്റു. അത്താണി ആസ്​പത്രിയില്‍ ചികിത്സയിലാണ്.
കൊഴിഞ്ഞാന്പാറ പഴനിയാര്‍പാളയത്തും പോലീസ് ലാത്തി വീശി. ഇവിടെ സ്‌കൂളിലെ ബൂത്തിന് മുന്നില്‍ നാലുമണിക്കാണ് സംഭവം. ഇവിടെ മത്സരിക്കുന്ന ആര്‍.ബി.സി. മുന്നണിയുെട പ്രവര്‍ത്തകര്‍ ബൂത്തിനുമുന്നില്‍ സംഘടിച്ചു. ഇവരോട് പിരിഞ്ഞുേപാകാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസുകാരോട് എതിര്‍ത്തു. തുടര്‍ന്നാണ് ലാത്തി വീശിയതെന്ന് പോലീസ് മേധാവികള്‍ പറഞ്ഞു.