ഒറ്റപ്പാലം: നഗരസഭയിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണം സി.പി.എമ്മും യു.ഡി.എഫുമാണെന്ന് സി.പി.എം. വിമതര്‍. ഒറ്റപ്പാലത്ത് തിരഞ്ഞെടുപ്പുറാലിക്കുശേഷം നടന്ന പൊതുയോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. യു.ഡി.എഫ്. അവര്‍ക്കൊപ്പം കൂട്ടിക്കൊണ്ടുള്ള കണക്കാണ് നിരത്തുന്നത്. എന്നാല്‍ ആര്‍ക്കൊപ്പവുമില്ലാതെ തനിച്ച് ഭരിക്കാനുള്ള അംഗബലമുണ്ടാകുമെന്ന് വിമതവിഭാഗം നേതാവ് എസ്.ആര്‍. പ്രകാശ് പറഞ്ഞു.
ഇ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എം. മുരളി അധ്യക്ഷനായി. വി.കെ. മോഹനന്‍, സി. കുട്ടിശങ്കരന്‍, എ.പി. ലത, എ.പി. ഉമൈബാന്‍ എന്നിവര്‍ സംസാരിച്ചു.
കെ.എസ്.ഇ.ബി. ഓഫീസിനുമുമ്പില്‍നിന്ന് ആരംഭിച്ച റാലി ടൗണില്‍ അവസാനിപ്പിച്ചു. സ്വതന്ത്രമുന്നണിയുടെ കീഴിലാണ് 20 വാര്‍ഡുകളിലേക്ക് സി.പി.എം. വിമതര്‍ മത്സരിക്കുന്നത്. ചിഹ്നമായ കുട പിടിച്ചാണ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്.