കൂറ്റനാട്: ഉമ്മന്‍ചാണ്ടി ആര്‍.എസ്.എസ്സിന് വിധേയനായതുകൊണ്ടാണ് ഡല്‍ഹി കേരള ഹൗസ് സംഭവത്തില്‍ മൃദുസമീപനം സ്വീകരിച്ചതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൂറ്റനാട് എല്‍.ഡി.എഫ്. പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
ഭീകരസംഘടനയായ ഐ.എസ്സിന്റെ ഇന്ത്യന്‍ പതിപ്പാണ് ആര്‍.എസ്.എസ്. കേരളത്തിലെ മതനിരപേക്ഷ അടിത്തറയെ തകര്‍ക്കാനാണ് ബി.ജെ.പി. സാമുദായികസംഘടനകളെ കൂട്ടുപിടിക്കുന്നത്. വ്യക്തമായ തെളിവുണ്ടായിട്ടും ബാര്‍കോഴ കേസ്സില്‍ മന്ത്രി മാണി രാജിവെക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
ഫലപ്രഖ്യാപനം വന്നാല്‍ ആദ്യം മാണിയും അടുത്തദിവസം മുഖ്യമന്ത്രിയും രാജി വെയ്ക്കുമെന്ന് കുളപ്പുള്ളിയിലെ പൊതുയോഗത്തില്‍ കോടിയേരി അഭിപ്രായപ്പെട്ടു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണത്തിനെതിരെയാണ് ജനം വോട്ടുചെയ്യുന്നത്. രാജ്യത്ത് വര്‍ഗീയ ധ്രുവീകരണവും കോര്‍പറേറ്റ് അനുകൂല അജന്‍ഡയുമാണ് ബി.ജെ.പി. നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.