കടമ്പഴിപ്പുറം: പഞ്ചായത്തിലെ പാളമലയിലെ ആദിവാസികള്‍ വോട്ട് ബഹിഷ്‌കരിച്ചു. ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പുപദ്ധതി, കുടിവെള്ളം, ആശ്രയ പദ്ധതികളിലൂടെയുള്ള സഹായം ലഭ്യമാക്കിയില്ലെന്നാരോപിച്ചാണ് ബഹിഷ്‌കരിച്ചത്. 16 വോട്ടര്‍മാരാണിവിടെയുള്ളത്. ഒറ്റപ്പാലം താലൂക്കിലെ ആദ്യത്തെ ആദിവാസികോളനിയാണിത്.