ആലത്തൂര്‍: ബ്ലോക്ക് പഞ്ചായത്തില്‍ കനത്ത പോളിങ്. 81.46 ശതമാനം പേര്‍ വോട്ട് ചെയ്തു. കണ്ണമ്പ്രയിലും പുതുക്കോടും ഉയര്‍ന്ന പോളിങ് നടന്നപ്പോള്‍ വടക്കഞ്ചേരിയില്‍ മാത്രം 80 ശതമാനത്തില്‍ കുറവായി പോളിങ്. ഗ്രാമപ്പഞ്ചായത്തുകളിലെ വോട്ടിങ് നില: ആലത്തൂര്‍ -82.39, എരിമയൂര്‍ -82.06, കാവശ്ശേരി -82.93, കിഴക്കഞ്ചേരി -80.02, പുതുക്കോട് -83.11, തരൂര്‍ -81.15, വടക്കഞ്ചേരി -78.75, കണ്ണമ്പ്ര -83.21.
ഇടത്-വലത് മുന്നണികളും ബി.ജെ.പി.യും തമ്മില്‍ ശക്തമായ ത്രികോണമത്സരം നടന്നിടത്തും സ്വതന്ത്രരുടെയും വിമതരുടെയും സാന്നിധ്യം ഉണ്ടായിരുന്നിടത്തും 90ശതമാനത്തിലേറെയാണ് പോളിങ്.