ഈരാറ്റുപേട്ട: തിരഞ്ഞെടുപ്പുപ്രചാരണത്തിരക്കിനിടയില്‍ പി.സി. ജോര്‍ജ് എം.എല്‍.എ. സിനിമയില്‍  അഭിനയിച്ചു.  റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'വോയ്‌സ്' എന്ന സിനിമയില്‍ ആഭ്യന്തരമന്ത്രിയായാണ്  വേഷമിട്ടത്.

 നിയമം നടപ്പാക്കുന്നതില്‍ കര്‍ക്കശക്കാരനായ  വര്‍ക്കിച്ചന്‍ എന്ന മന്ത്രിയെയാണ്  ജോര്‍ജ് അവതരിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ ഈരാറ്റുപേട്ട ടി.ബിയിലായിരുന്നു ഷൂട്ടിങ്. ഷൂട്ടിങ് കണ്ടുനിന്നവരെ കൈയിലെടുക്കുന്നതായിരുന്നു ജോര്‍ജിന്റെ പ്രകടനം.
പുതുമുഖ താരങ്ങളായ അലി റഹ്മാനും നിമിഷ നായരുമാണ് പ്രധാനവേഷങ്ങളില്‍. വിജീഷ് കുറ്റിയാടിയുടേതാണ് തിരക്കഥ. കാമ്പസില്‍ നടന്ന കൊലപാതകവും  കേസന്വേഷണവുമാണ് സിനിമയുടെ കഥ.