പുറത്തൂര്‍: തൃപ്രങ്ങോട് പഞ്ചായത്തിലെ കുട്ടമാക്കലില്‍ തിരഞ്ഞെടുപ്പുകഴിഞ്ഞ് മടങ്ങുമ്പോള്‍ യു.ഡി.എഫ്. പ്രവര്‍ത്തകന് മര്‍ദനമേറ്റു. കൈമലശ്ശേരി ചേറോട്ടില്‍ മൊയ്തീന് (58) ആണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ തിരൂര്‍ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് മൊയ്തീന്‍. സി.പി.എം. പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു.