പെരിന്തല്‍മണ്ണ: സമീപ പഞ്ചായത്തുകളിലും മറ്റും വോട്ടെടുപ്പ് യന്ത്രങ്ങള്‍ തകരാറിലാെയങ്കിലും പെരിന്തല്‍മണ്ണ നഗരസഭയില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടില്ല.
എരവിമംഗലത്ത് വോട്ടെടുപ്പ് പതുക്കെയായിരുന്നുവെന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങള്‍ എവിടെയുമുണ്ടായില്ല. ആയിരത്തിലേറെ വോട്ടര്‍മാരുള്ള 18 ാം വാര്‍ഡില്‍ രാത്രി ഏഴേകാലോടെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്.
പല ബൂത്തുകളിലും 11 മണിയോടെ 30 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരുമണിക്ക് ചിലബൂത്തുകളില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.