പെരിന്തല്‍മണ്ണ: പൊന്നാനി എം.എല്‍.എ. പി. ശ്രീരാമകൃഷ്ണന്‍ പെരിന്തല്‍മണ്ണയില്‍ വോട്ടുചെയ്തു. പെരിന്തല്‍മണ്ണ നഗരസഭയിലെ 27ാംവാര്‍ഡ് ജൂബിലി റോഡിലെ കാദര്‍മൊല്ല യു.പി.സ്‌കൂളിലെ ബൂത്തിലാണ് ശ്രീരാമകൃഷ്ണന്‍ വോട്ടുചെയ്തത്.
സി.പി.എം. ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍ നഗരസഭയിലെ 16ാം വാര്‍ഡില്‍ വള്ളുവനാട് വിദ്യാഭവന്‍ സ്‌കൂളിലെ ബൂത്തില്‍ വോട്ടുരേഖപ്പെടുത്തി.