പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലേക്കുള്ള ആദ്യതിരഞ്ഞെടുപ്പില്‍ കനത്ത വോട്ടെടുപ്പ്. 80.3 ശതമാനമാണ് പരപ്പനങ്ങാടിയിലെ പോളിങ്. തീരപ്രദേശമുള്‍ക്കൊള്ളുന്ന പരപ്പനങ്ങാടി വില്ലേജിലെ ബൂത്തുകളില്‍ 85 ശതമാനംവരെ പോളിങ് നടന്നു.
അനിഷ്ടസംഭവങ്ങളൊന്നുമില്ലാതെ വോട്ടെടുപ്പ് അവസാനിച്ചതില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആശ്വാസത്തിലാണ്. തൊട്ടടുത്ത വള്ളിക്കുന്ന് പഞ്ചായത്തില്‍ യന്ത്രങ്ങള്‍ പണിമുടക്കിയപ്പോള്‍ പരപ്പനങ്ങാടിയില്‍ അത്തരം സംഭവങ്ങളൊന്നുമുണ്ടായില്ല. ചാപ്പപ്പടിയിലും ഉള്ളണത്തും രാഷ്ട്രീയപ്രവര്‍ത്തകര്‍തമ്മില്‍ നേരിയ തര്‍ക്കങ്ങളുണ്ടായെങ്കിലും പോലീസിന്റെ സമയോചിതമായ ഇടപെടല്‍ അനിഷ്ടസംഭവങ്ങളൊഴിവാക്കി.