നിലമ്പൂര്‍: നഗരസഭയില്‍ ലഭ്യമായ കണക്കനുസരിച്ച് 78.94 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. രാത്രി താമസിച്ച് ബാലറ്റുപെട്ടികള്‍ കേന്ദ്രങ്ങളിലെത്തുമ്പോള്‍ നേരിയ വ്യത്യാസം വന്നേക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
നഗരസഭാ പരിധിയില്‍ ഏറ്റവും കൂടുതല്‍പേര്‍ വോട്ടുരേഖപ്പെടുത്തിയത് കരിമ്പുഴ ഡിവിഷനിലാണ്. 90.06 ശതമാനം. ഏറ്റവും കുറവ് വന്നത് പാടിക്കുന്ന് ഡിവിഷനിലാണ് 68.86ശതമാനം. നഗരസഭയിലെ 11 ബൂത്തുകളില്‍ 80-നും 90-നും ശതമാനത്തിനിടയില്‍ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്.