കോട്ടയ്ക്കല്‍: പള്ളിക്കല്‍ പഞ്ചായത്തില്‍ വോട്ടെടുപ്പുയന്ത്രത്തിന്റെ തകരാറിനെത്തുടര്‍ന്ന് വോട്ടുചെയ്തവരുടെ എണ്ണം തെറ്റായി രേഖപ്പെടുത്തി. സ്ഥാനാര്‍ഥികള്‍ വരണാധികാരിയുടെ സാന്നിധ്യത്തില്‍നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് പരിഹാരമായി. പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ പള്ളിക്കലിലെ എ.എം.യു.പി.സ്‌കൂളിലാണ് യന്ത്രം തെറ്റായവിവരം രേഖപ്പെടുത്തിയത്. 305പേര്‍ വോട്ടുചെയ്തിടത്ത് 306പേര്‍ ചെയ്തു എന്നായിരുന്നു രേഖപ്പെടുത്തിയത്. റിട്ടേണിങ് ഓഫീസര്‍ പി. ആശിഷിന്റെ സാന്നിധ്യത്തില്‍നടന്ന ചര്‍ച്ചയില്‍ വാര്‍ഡിലെ സ്ഥാനാര്‍ഥികള്‍ ഒരുവോട്ട് അവഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രാവിലെ ഒന്‍പതിന് യന്ത്രത്തകരാറുകാരണം വോട്ടെടുപ്പ് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ശരിയാക്കി വോട്ടെടുപ്പ് തുടര്‍ന്നപ്പോഴാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്.