ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തില്‍ രത്രി ഒന്‍പതുമണിേയാടെ എല്ലാ വാര്‍ഡുകളിലും വോട്ടിങ് പൂര്‍ത്തിയായി. രാവിലെ മുതല്‍തന്നെ പല ബൂത്തുകളിലും വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് വോട്ടിങ് നിര്‍ത്തിവെക്കേണ്ടിവന്നു.
ചിലയിടങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും ചങ്ങരംകുളം എസ്.ഐ. സുനില്‍തോമസിന്റെ നേതൃത്വത്തില്‍ പോലീസ് സമയോചിതമായി ഇടപെട്ടതിനാല്‍ സംഘര്‍ഷമൊഴിവായി.