നാലിടത്ത് വീണ്ടും വോട്ടെടുപ്പ്


മേലാറ്റൂര്‍:
യന്ത്രത്തകരാര്‍മൂലം പഞ്ചായത്തിലെ ചില ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. കാഞ്ഞിരംപാറ, വേങ്ങൂര്‍, കൊടക്കാടഞ്ചേരി ബൂത്തുകളിലാണ് യന്ത്രത്തകരാര്‍മൂലം പോളിങ് തടസ്സപ്പെടുകയും ഏറെനേരത്തിനുശേഷം പുനരാരംഭിക്കുകയും ചെയ്തത്.
ഇവിടങ്ങളില്‍ വോട്ടെടുപ്പുതീരാന്‍ രാത്രി ഏറെ വൈകി. ഐലക്കര വാര്‍ഡിലും കാട്ടുചിറയിലെ ഒന്നാംബൂത്തിലും മനഴിയിലെ രണ്ടാംബൂത്തിലും വെള്ളിയാഴ്ച വീണ്ടും വോട്ടെടുപ്പുനടത്താന്‍ ഉത്തരവായിട്ടുണ്ട്. യന്ത്രത്തകരാര്‍മൂലം വോട്ടെടുപ്പുനടത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണിത്.
എടപ്പറ്റ: ഗ്രാമപ്പഞ്ചായത്തിലെ പുല്ലാനിക്കാട്, അമ്പാഴപ്പറമ്പ്, ചേരിപ്പറമ്പ്, വെള്ളിയഞ്ചേരി, കൊമ്പങ്കല്ല് ബൂത്തുകളിലെല്ലാം യന്ത്രത്തകരാര്‍മൂലം വോട്ടെടുപ്പ് ഏറെനേരം തടസ്സപ്പെട്ടു. പലയിടങ്ങളിലും രാത്രി ഏറെ വൈകിയാണ് വോട്ടെടുപ്പുതീര്‍ന്നത്.