ന്നാനി: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പൊന്നാനി നഗരസഭയില്‍ തീരദേശമേഖലയുള്‍പ്പെടെ എല്ലായിടത്തും വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
ഈഴുവത്തിരുത്തി മേഖലയിലും നഗരമധ്യത്തിലും 70 ശതമാനത്തിലേറെ പോളിങ് നടന്നപ്പോള്‍ തീരദേശമേഖലയില്‍ 80 ശതമാനത്തിലേറെയായിരുന്നു പോളിങ്. ഏഴ്, 11, 12, 21, 32 ,29 വാര്‍ഡുകളില്‍ വൈകീട്ട് അഞ്ചുമണിക്കുശേഷവും വോട്ടെടുപ്പ് നടന്നു.