തിരുവനന്തപുരം: വ്യാഴാഴ്ച വോട്ടെടുപ്പ് നടന്ന പല ജില്ലകളിലും വോട്ടിങ്യന്ത്രങ്ങള് വ്യാപകമായി പണിമുടക്കിയതോടെ വോട്ടെടുപ്പ് മണിക്കൂറുകളോളം വൈകി. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യന്ത്രത്തകരാര്‍ അട്ടിമറിയാണെന്ന് ആരോപണമുണ്ട്.
ആലപ്പുഴ ജില്ലയില്‍ 50-ലധികം ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറിലായി. ചില ബൂത്തുകളില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പേ യന്ത്രം തകരാറിലായി. വെണ്മണി തച്ചപ്പള്ളി യു.പി.എസ്., ചെങ്ങന്നൂര്‍ കാരയ്ക്കാട് അങ്കണവാടി എന്നിവിടങ്ങളിലെ ബൂത്തുകളില്‍ രാവിലെ തകരാറിലായതിന് പകരം കൊണ്ടുവന്ന യന്ത്രവും ഇടയ്ക്ക് തകരാറിലായി. ഇതുകാരണം പലയിടത്തും ഒന്നര മണിക്കൂര്‍ വരെ വോട്ടെടുപ്പ് വൈകി.
പത്തനംതിട്ട നഗരസഭ 16-ാം വാര്‍ഡില്‍ വോട്ടിങ് യന്ത്രത്തില്‍ കടലാസ് തിരുകിവെച്ചത് ബഹളത്തിന് ഇടയാക്കി. ഇവിടെ ഒരു മണിക്കൂര്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. തിരുവല്ല നഗരസഭ ഒന്നാം വാര്‍ഡിലെ മുത്തൂര്‍ ഗവ. എല്‍.പി.എസ്സിലെ ബൂത്തില്‍ മഷി തീര്‍ന്നതാണ് തടസ്സമുണ്ടാക്കിയത്. ഇലന്തൂര്‍ നാലാം വാര്‍ഡില്‍ എബനേസര്‍ സ്കൂളിലെ ബൂത്തിലും യന്ത്രം പ്രശ്നമായി. അരമണിക്കൂര്‍ വൈകി.
ആറന്മുള പഞ്ചായത്ത് 11-ാം വാര്‍ഡില്‍ ഒന്നര മണിക്കൂറാണ് യന്ത്രം പണിമുടക്കിയത്. പള്ളിക്കല്‍ എട്ടാം വാര്‍ഡിലും ഇതേ പ്രശ്നം ഉണ്ടായി. കോയിപ്രം പുല്ലാട് ബൂത്തിലും ഒന്നര മണിക്കൂര്‍ വോട്ടിങ് തടസ്സപ്പെട്ടു. അയിരൂര്‍ അഞ്ചാം വാര്‍ഡിലും ഇതേ ബുദ്ധിമുട്ടുണ്ടായി. ചെന്നീര്‍ക്കര, കോട്ടാങ്ങല്‍, ആനിക്കാട് എന്നീ പഞ്ചായത്തുകളിലും യന്ത്രം തടസ്സമുണ്ടാക്കി.
കോട്ടയം ജില്ലയില്‍ മുപ്പതിടത്ത് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. തകരാര്‍ പരിഹരിക്കാന്‍ തടസ്സമുണ്ടായ ഇടങ്ങളില്‍ ചെറിയതോതില്‍ ബഹളമുണ്ടായി. ഇവിടങ്ങളില്‍ പകരം യന്ത്രം എത്തിച്ചു.
അഞ്ചുമണിക്കും ക്യൂവില്‍ നിന്നിരുന്നവരെ പത്തിടത്ത് വോട്ടുചെയ്യാന്‍ അനുവദിച്ചു.
കോട്ടയം നഗരസഭയിലെ പാറമ്പുഴ ബൂത്തില്‍ അഞ്ചുകഴിഞ്ഞ് എത്തിയവര്‍ക്കും വോട്ടുചെയ്യാന്‍ അനുവാദം നല്‍കണമെന്ന ആവശ്യം ഒരുകൂട്ടര്‍ എതിര്‍ത്തത് പ്രശ്നങ്ങള്‍ക്കിടയാക്കി.
എറണാകുളം ജില്ലയില്‍ കരുമാലൂര്‍, കടുങ്ങല്ലൂര്‍, കീഴ്മാട് പഞ്ചായത്തുകളിലെ രണ്ടാംവാര്ഡുകളിലെ ഓരോ ബൂത്തില്‍ യന്ത്രത്തകരാറുണ്ടായതിനാല് രണ്ടുമണിക്കൂറോളം പോളിങ് മുടങ്ങി. കീഴ്മാട് എടേപ്രം വാര്‍ഡിലും കുറച്ചുനേരം പോളിങ് മുടങ്ങി. വെല്ലിങ്ടണ്‍ ഐലന്റ് കഠാരിബാഗില്‍ മഴയെത്തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ പോളിങ് സ്റ്റേഷന് മാറ്റി. മൂവാറ്റുപുഴയില്‍ അഞ്ച് ബൂത്തുകളില്‍ യന്ത്രം തകരാറിലായി.
പാലക്കാട് ജില്ലയില്‍ 13 ഇടത്ത് യന്ത്രം പണിമുടക്കി. പത്തുമിനുട്ട് മുതല്‍ ഒന്നര മണിക്കൂര്‍ വരെയാണ് ഇതുമൂലം വോട്ടെടുപ്പ് വൈകിയത്. ഒമ്പത് ഗ്രാമപ്പഞ്ചായത്തുകളിലെ ഒന്നുവീതം ബൂത്തുകളിലും മൂന്ന് നഗരസഭകളില്‍ നാലിടത്തുമാണ് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റേണ്ടിവന്നത്.