തിരുവമ്പാടി: പ്രചാരണത്തെക്കാള്‍ വീറും വാശിയും വോട്ടെടുപ്പുദിനത്തില്‍ പ്രകടമായി. മലയോര പഞ്ചായത്തുകളില്‍ മികച്ച പോളിങ്.
തിരുവമ്പാടിയില്‍ 80.11 ശതമാനവും കൂടരഞ്ഞിയില്‍ 81.75 ശതമാനവും വോട്ട് രേഖപ്പെടുത്തി. എന്നാല്‍, എവിടെയും വോട്ടര്‍മാരുടെ നീണ്ടനിര ഉണ്ടായിരുന്നില്ല. ഭൂരിഭാഗം വാര്‍ഡുകള്‍ക്കും രണ്ടു ബൂത്തുകള്വീതം ഒരുക്കിയിരുന്നു. ഒരു ബൂത്ത് മാത്രമുണ്ടായിരുന്ന പൊന്നാങ്കയത്ത് വോട്ടര്‍മാരുടെ തിരക്കനുഭവപ്പെട്ടു. ഇവിടെ 1011 വോട്ടര്‍മാര്‍ക്ക് പൊന്നാങ്കയം എസ്.എന്‍.എം.എല്‍.പി. സ്കൂളില്‍ ഒരു ബൂത്താണുണ്ടായിരുന്നത്. സ്ത്രീകളടക്കം രണ്ടുമണിക്കൂര്‍വരെ ബൂത്തിനു മുമ്പില്‍ ക്യൂനില്‍ക്കേണ്ടിവന്നു. 84 ശതമാനം വോട്ട് രേഖപ്പെടുത്തിയ ഇവിടെ പോളിങ് അഞ്ചുമണിക്കുശേഷവും തുടര്‍ന്നു.
തിരുവമ്പാടിയില്‍ തൊണ്ടിമ്മല്‍ വാര്‍ഡിലാണ് ഏറ്റവുംകൂടുതല്‍ വോട്ടുചെയ്തത്. ഇവിടെ 87 ശതമാനമാണ് പോളിങ്. 74 ശതമാനം രേഖപ്പെടുത്തിയ ടൗണ്‍ വാര്‍ഡിലാണ് ഏറ്റവും കുറവ്. കൂടരഞ്ഞിയില്‍ കക്കാടംപൊയില്‍ വാര്‍ഡില്‍ ഏറ്റവുംകൂടുതല്‍ വോട്ട് രേഖപ്പെടുത്തി; 87 ശതമാനം. വീട്ടിപ്പാറയിലാണ് ഏറ്റവും കുറവ്; 72 ശതമാനം. എല്ലാ ദിവസവും ഉച്ചയ്ക്കുശേഷമുണ്ടാകാറുള്ള മഴ ഒഴിഞ്ഞുനിന്നത് വോട്ടര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ആശ്വാസമായി.