പയ്യോളി: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കവേ ആദ്യ നഗരസഭ ഭരണം നേടുന്നതിന്റെ കണക്ക് കൂട്ടലുകളില്‍ തന്നെയാണ് ഇരുമുന്നണികളും. ഭൂരിഭാഗം ഡിവിഷനുകളിലും ഇഞ്ചോടിഞ്ച് മത്സരം നടന്നതായി വ്യക്തമായതോടെ വിജയം സംബന്ധിച്ച് അമിതമായ അവകാശവാദം ഉയര്‍ത്താന്‍ മുന്നണി നേതാക്കള്‍ മടിക്കുന്നു.
അധികാരത്തിലെത്തുമെന്ന് ഇരുമുന്നണികളും പറയുന്നുണ്ടെങ്കിലും സാധ്യതാപട്ടികയില്‍ മൂന്നോ നാലോ സീറ്റുകള്‍ ഇരുകൂട്ടരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തുതന്നെയായാലും 22 സീറ്റെങ്കിലും കിട്ടുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തല്‍. അത് 24 വരെ എത്താമെന്നും പറയുന്നു. 20 സീറ്റ് നേടി അധികാരം പിടിക്കാന്‍ കഴിയുമെന്ന് എല്‍.ഡി.എഫും കണക്ക്കൂട്ടുന്നു. ഈ കണക്ക് അവര്‍ ജില്ലാ കമ്മിറ്റിക്ക് നല്‍കുകയും ചെയ്തു. രണ്ടുവാര്‍ഡില്‍ ജയിക്കുമെന്ന് ബി.ജെ.പി.യും പ്രതീക്ഷിക്കുന്നു. ബി.ജെ.പി.ക്ക് സീറ്റ് ലഭിച്ചാല്‍ യു.ഡി.എഫിനാണ് നഷ്ടം സംഭവിക്കുക. എന്തുതന്നെയായാലും ആര് അധികാരത്തില്‍ വന്നാലും സീറ്റുകളുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ടാകില്ലെന്നാണ് ഈ കണക്കുകള്‍ നല്കുന്ന സൂചന.
36 വാര്‍ഡുള്ള പയ്യോളി മുന്‍സിപ്പാലിറ്റിയില്‍ നടന്ന വാര്‍ഡ് വിഭജനം ഇപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫ്.നേതൃത്വത്തിലായിരുന്നു. ഇതനുസരിച്ച് 26 സീറ്റ് വിജയിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പുള്ള വിലയിരുത്തല്‍. ഇത് പ്രകാരം മുന്‍സിപ്പല്‍ ഭരണം എല്‍.ഡി.എഫ്.ഏതാണ്ട് എഴുതി തള്ളിയമട്ടായിരുന്നു. എന്നാല്‍ യു.ഡി.എഫില്‍ സീറ്റ് വിഭജനത്തില്‍ വന്ന പൊരുത്തക്കേടും കോണ്‍ഗ്രസ്സില്‍ ഐ പക്ഷം ഇടഞ്ഞതും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് രംഗത്ത് പ്രതിഫലിച്ചിരുന്നു.
എല്‍.ഡി.എഫ്.പ്രചരണരംഗത്ത് കാര്യമായ മുന്നേറ്റം നടത്തിയിരുന്നില്ല. എന്നാല്‍ പുതുമുഖ സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയത് ഇടതുമുന്നണിക്ക് നേട്ടമായെന്നാണ് കണക്ക്കൂട്ടല്‍.