ഒഞ്ചിയം: വോട്ടെടുപ്പ് സമയം കഴിഞ്ഞ് എത്തിയ ആളെ വോട്ടുചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് സംഘര്‍ഷം. ഒഞ്ചിയം പഞ്ചായത്തിലെ ഡിസ്പെന്‍സറി 13-ാം വാര്‍ഡിലാണ് സംഭവം. ജ്ഞാനോദയം സ്കൂളിലെ ബൂത്തില്‍ അഞ്ചുമണിക്ക് വോട്ടിങ് കഴിഞ്ഞ് ബൂത്ത് ഏജന്റുമാരുടെ അനുമതിയോടെ പ്രിസൈഡിങ് ഓഫീസര്‍ വോട്ടിങ് യന്ത്രം ഓഫാക്കി. സ്കൂളിലേക്കുള്ള ഗേറ്റ് അടയ്ക്കാന്‍ പോലീസുകാരന് എത്തിയപ്പോഴാണ് ഒരു വോട്ടര്‍ എത്തിയത്.
ഇദ്ദേഹത്തെ വോട്ട്ചെയ്യാന്‍ അനുവദിക്കണമെന്ന് ഒരു വിഭാഗവും പറ്റില്ലെന്ന് മറ്റൊരു വിഭാഗവും തര്‍ക്കമായി. ബൂത്തിനുള്ളില്‍ ഉന്തുംതള്ളുമായി. പോലീസ് സ്ഥലത്തെത്തി ഇവരെ മാറ്റി. അതിനുശേഷം സി.പി.എം., ആര്.എം.പി. നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ ഗേറ്റിന് പുറത്ത് ഇതേച്ചൊല്ലി സംഘര്‍ഷം നടന്നു. ജനക്കൂട്ടത്തെ പോലീസ് ലാത്തിവീശി വിരട്ടി ഓടിച്ചു.