മലപ്പുറം: യു.ഡി.എഫ്. 2010-ലേക്കാള്‍ മികച്ച വിജയം നേടുമെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു.
സമാധാനപരമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. മുമ്പെങ്ങുമില്ലാത്ത പ്രത്യേകതയാണിത്. അതുകൊണ്ട് മുമ്പത്തേക്കാള്‍ ഭൂരിപക്ഷംനേടും. കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞതാണ്. അത് മലപ്പുറം ജില്ലയിലെ വിജയത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും യു.ഡി.എഫിന് വമ്പിച്ച വിജയസാധ്യതയാണുള്ളതെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മലപ്പുറത്തുണ്ടായ പ്രശ്‌നങ്ങള്‍ വിജയത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.