കോഴിക്കോട്: പേരാന്പ്ര ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ 8 മണി മുതല്‍ പേരാമ്പ്ര സി.കെ.ജി. മെമ്മോറിയല്‍ ഗവ. കോളേജില്‍ നടക്കും.
സ്ഥാനാര്‍ഥികള്‍ അവരുടെ കൗണ്ടിങ് ഏജന്റിനെ മുന്‍കൂട്ടി നിയമിക്കേണ്ടതും അവര്‍ക്കുള്ള പാസ്സ് കൈപ്പറ്റി നിശ്ചിത സമയത്ത് എത്തിച്ചേരേണ്ടതുമാണെന്ന് വരണാധികാരി അറിയിച്ചു.