കോട്ടയ്ക്കല്‍: തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യന്ത്രങ്ങള്‍ വ്യാപകമായി തകരാറയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തരവകുപ്പിനോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു. മലപ്പുറം ജില്ലയില്‍ അനേകം ബൂത്തുകളില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിവരം. ഇത് വോട്ടിങ് യന്ത്രത്തിന്റെ തകരാറാണോ അതോ അട്ടിമറിയാണോ എന്നാണ് അന്വേഷിക്കുന്നത്.