കാസര്‍കോട്: സംസ്ഥാനത്തെ ഇല്ലാതായ 37 ഗ്രാമപ്പഞ്ചായത്തുകളിലെ 759 ഉദ്യോഗസ്ഥര്‍ താത്കാലികമായി 'പുതിയ ഇടങ്ങളില്‍' തുടരും. നഗരസഭകളായി മാറുന്നതും കോര്‍പ്പറേഷനുകളോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതുമായ 37 ഗ്രാമപ്പഞ്ചായത്തുകളിലെ ജീവനക്കാരാണ് പുതിയ തസ്തിക സൃഷ്ടിക്കുംവരെ അതത് തദ്ദേശസ്ഥാപനങ്ങളില്‍ തുടരുക.
ഇത്രയും ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ നിലവില്‍ പഞ്ചായത്തുകളില്‍ തസ്തിക ഒഴിവില്ല. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണവകുപ്പ് ഉത്തരവിറക്കി.
തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലേതൊഴികെയുള്ള 31 ഗ്രാമപ്പഞ്ചായത്തുകളാണ് 27 നഗരസഭകളായി മാറുന്നത്. ആറ് ഗ്രാമപ്പഞ്ചായത്തുകള്‍ കൊല്ലം, കണ്ണൂര്‍ കോര്‍പ്പറേഷനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇവയിലെ 759 ജീവനക്കാരാണ് താത്കാലികമായി നഗരസഭ-കോര്‍പ്പറേഷനുകളില്‍ തുടരുക.
നഗരസഭകളായി മാറുന്ന 31 ഗ്രാമപ്പഞ്ചായത്തുകളിലെ 37 സെക്രട്ടറിമാര്‍ക്ക് അതത് നഗരസഭകളിലെ മുനിസിപ്പല്‍ സെക്രട്ടറിമാരുടെ പൂര്‍ണ അധികചുമതല നല്കി. പ്രസ്തുത ഗ്രാമപ്പഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറി/ജൂനിയര്‍ സൂപ്രണ്ട് തുടങ്ങി താഴോട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും നഗരകാര്യവകുപ്പില്നിന്ന് പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതുവരെ അതത് നഗരസഭകളില്‍ തുടരും. വര്‍ക്കിങ് അറേഞ്ച്മെന്റില്‍ ആണിത്. 36 അസിസ്റ്റന്റ് സെക്രട്ടറിമാര്‍, 29 ജൂനിയര്‍ സൂപ്രണ്ടുമാര്‍ 146 സീനിയര്‍ ക്ലര്‍ക്ക്, 170 ക്ലര്‍ക്ക്, 123 ഫുള്‍ടൈം സ്വീപ്പര്‍, 76 പാര്‍ട്ട് ടൈം സ്വീപ്പര്‍ അടക്കമുള്ളവരാണ് ഇതില്‍പ്പെടുക.
കണ്ണൂര്‍, കൊല്ലം കോര്‍പ്പറേഷനുകളോട് കൂട്ടിച്ചേര്‍ക്കപ്പെടുന്ന ആറ് ഗ്രാമപ്പഞ്ചായത്തുകളെ ബന്ധപ്പെട്ട കോര്‍പ്പറേഷന്റെ സോണല്‍ ഓഫീസുകളായി നിലനിര്‍ത്തും. ആ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സോണല്‍ ഓഫീസുകളുടെ പൂര്‍ണ അധികചുമതല നല്‍കും. മറ്റ് ജീവനക്കാരും സോണല്‍ ഓഫീസുകളില്‍ വര്‍ക്കിങ് അറേഞ്ച്മെന്റില്‍ തുടരും.
പുതിയ നഗരസഭകളില്‍ തസ്തികനിര്‍ണയം പൂര്‍ത്തിയായാല്‍മാത്രമേ 759 ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ പറ്റൂ. അതുവരെ സ്ഥലംമാറ്റം ലഭിക്കില്ലെന്ന ആശങ്ക ജീവനക്കാര്‍ക്കുണ്ട്. സംസ്ഥാനത്ത് പുതിയ ഗ്രാമപ്പഞ്ചായത്തുകള്‍ നിലവില്വന്നിരുന്നെങ്കില് ഈ ജീവനക്കാരുടെ പുനര്‍വിന്യാസം അധികം നീളുമായിരുന്നില്ല.