ചാലക്കുടി: ചാലക്കുടിക്കടുത്തുള്ള വെള്ളാഞ്ചിറയില്‍ ഒരു വോട്ടറെത്തിയത് ഉള്ളില്‍ കുറച്ചു വീര്യവുമായാണ്. എഫ്.എം.എല്‍.പി. സ്‌കൂളിലെ ബൂത്തിലെത്തിയ ഇദ്ദേഹത്തിന് വോട്ടിങ് യന്ത്രം കണ്ടതും ആവേശമായി. വോട്ട് നന്നായങ്ങു പതിഞ്ഞോട്ടെ എന്നു കരുതി യന്ത്രത്തില്‍ വല്ലാത്തൊരമര്‍ത്തല്‍.
താഴ്ന്ന ബട്ടണ്‍ പിന്നെ പൊങ്ങിയില്ല. അതോടെ പണി പാളി. പോളിങ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പലവട്ടം പരിശ്രമിച്ചിട്ടും ബട്ടണ്‍ ശരിയാകാതെ വന്നതോടെ നാട്ടുകാര്‍ക്ക് വോട്ട് ചെയ്യുന്നതിനുവേണ്ടി നാലു മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടിവന്നു. പുതിയ യന്ത്രം കൊണ്ടുവന്നാ ണ് വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാക്കിയത്.