കക്ഷിനില (ഗ്രാമപ്പഞ്ചായത്ത് )
​കോണ്‍ഗ്രസ് 10 
സി.പി.എം.6
 കേരള കോണ്‍സ് 5 
സി.പി.ഐ.2
അകെ വാര്‍ഡുകള്‍ 23

ഏറ്റുമാനൂര്‍: രാജഭരണകാലത്തുതന്നെ താലൂക്ക്പദവി ഏറ്റുമാനൂരിനുണ്ടായിരുന്നു. ജനാധിപത്യം വന്നപ്പോള്‍ പഞ്ചായത്തായി. ഇപ്പോള്‍ ഡബിള്‍ െപ്രാമോഷന്‍ പോലെ നഗരസഭയുമായി. 23 വാര്‍ഡുകള്‍ 35 മുനിസിപ്പല്‍ വാര്‍ഡുകളായി. 
തെല്ലൊരു ആശങ്കയോടെയാെണങ്കിലും കന്നി നഗരസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനുള്ള ത്രില്ലിലാണ് ഏറ്റുമാനൂര്‍. 1953ലാണ് ഏറ്റുമാനൂര്‍ പഞ്ചായത്തായത്. 18 കോടിയോളം രൂപ വരുമാനമുള്ള ഏറ്റുമാനൂര്‍ എ ഗ്രേഡ് പഞ്ചായത്താണ്.
 നഗരസഭയ്ക്കുള്ള എല്ലാ യോഗ്യതകളും ഏറ്റുമാനൂരിന് നേരത്തെതന്നെയുണ്ടായിരുന്നു. 
എം.സി.റോഡും പൂഞ്ഞാര്‍ ഹൈവേയും ഏറ്റുമാനൂരിലെ സെന്‍ട്രല്‍ ജങ്ഷന്‍ വഴിയാണ് കടന്നുപോകുന്നത്. പട്ടിത്താനംമണര്‍കാട് ബൈപ്പാസ് പൂര്‍ത്തിയാകുന്നതോടെ ഗതാഗതസൗകര്യത്തിലും കുതിച്ചുചാട്ടം പ്രതീക്ഷിക്കുകയാണ് ഏറ്റുമാനൂര്‍. കൂടുതല്‍ കാലം യു.ഡി.എഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നതെങ്കിലും ഭരണത്തിലേറാന്‍ എല്‍.ഡി.എഫിനും അവസരം ലഭിച്ചിട്ടുണ്ട്. 
പുതിയ മുനിസിപ്പല്‍ വാര്‍ഡ് വിഭജനത്തില്‍ രാഷ്ടീയസമവായങ്ങള്‍ മാറിമറിയാമെന്ന ആശങ്കയും അതോടൊപ്പം പ്രതീക്ഷയും ഇരുമുന്നണികള്‍ക്കുമുണ്ട്. കരുത്ത് തെളിയിക്കാനുള്ള ശക്തമായ ശ്രമത്തിലാണ് ബി.ജെ.പി.