പൊയിനാച്ചി: ബേഡകം പഞ്ചായത്ത് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പുറാലി കുണ്ടംകുഴയില്‍ സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വോട്ടല്ല പ്രശ്‌നം മനുഷ്യത്വമാണ് വിഷയമെന്നും നാടിന്റെ സര്‍വവും കട്ടുമുടിക്കുന്ന പകല്‍ക്കൊള്ളക്കാരില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ മുഴുവനാളുകളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
ബേഡകം പഞ്ചായത്ത് എല്‍.ഡി.എഫ്. ചെയര്‍മാന്‍ കെ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പി.രാഘവന്‍, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പെരിയ ഡിവിഷന്‍ സ്ഥാനാര്‍ഥി വി.പി.പി.മുസ്തഫ, ബേഡകം ഡിവിഷന്‍ സ്ഥാനാര്‍ഥി എം.നാരായണന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പെര്‍ളടുക്കം ഡിവിഷന്‍ സ്ഥാനാര്‍ഥി ഓമന രാമചന്ദ്രന്‍, കുണ്ടംകുഴി ഡിവിഷന്‍ സ്ഥാനാര്‍ഥി പി.കെ.ഗോപാലന്‍, ഗ്രാമപ്പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍, സി.പി.എം. ഏരിയാ സെക്രട്ടറി സി.ബാലന്‍, സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കൃഷ്ണന്‍, ഐ.എന്‍.എല്‍. നേതാവ് സുബൈര്‍ പടുപ്പ്, ടി.അപ്പ എന്നിവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെ ബേഡകം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എല്‍.ഡി.എഫ്. ചെയര്‍മാന്‍ എം.അനന്തന്‍ പരിചയപ്പെടുത്തി. നാടകപ്രവര്‍ത്തകന്‍ മുഹമ്മദ് പേരാമ്പ്ര സാംസ്‌കാരിക പ്രഭാഷണം നടത്തി. എ.ദാമോദരന്‍ സ്വാഗതം പറഞ്ഞു.