നീലേശ്വരം: നീലേശ്വരം നഗരസഭ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ റഫീഖ് കോട്ടപ്പുറം അധ്യക്ഷതവഹിച്ചു. കെ.പി.സി.സി. അംഗം അഡ്വ. എം.സി.ജോസ്, ഡി.സി.സി. വൈസ് പ്രസിഡന്റ് പി.കെ.ഫൈസല്‍, ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍, ഗിരീഷ് കുന്നത്ത്, പി.കെ.രഘുനാഥ്, ജോസ് വരകില്‍, എം.രാധാകൃഷ്ണന്‍ നായര്‍, പി.രാമചന്ദ്രന്‍, ഇ.കെ.മുസ്തഫ, രമേശന്‍ കരുവാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.