മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്തിലെ എട്ടാംവാര്‍ഡ് ഉദ്യാവര്‍ ഗുഡ്ഡെ വാര്‍ഡില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു. ഇവിടെ ബി.ജെ.പി.ക്ക് വിജയസാധ്യതയുള്ളതിനാല്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയായ റസിയ ഹമീദിന്റെ പത്രിക പിന്‍വലിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. സംഘ്പരിവാര്‍ ശക്തികള്‍ കടന്നുവരുന്ന ഏതുവഴിയും പ്രതിരോധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതിനുപുറമെ മംഗല്‍പ്പാടി പഞ്ചായത്തിലെ ബപ്പായ്‌തൊട്ടിയിലും എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥി മത്സരരംഗത്തുനിന്ന് പിന്മാറിയിട്ടുണ്ട്.